വിദ്യാജ്യോതി പദ്ധതി അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്‍പതാം ക്ലാസിലും അതിനു മുകളിലും പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് ധനസഹായം നല്‍കുന്ന വിദ്യാജ്യോതി പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒന്‍പത്, 10 ക്ലാസുകളിലേക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് 1,000 രൂപയും യൂനിഫോമിന് 1,500 രൂപയും പ്ലസ് വണ്‍, പ്ലസ്ടു തത്തുല്യ കോഴ്‌സുകള്‍ക്ക് പഠനോപകരണങ്ങള്‍ക്കായി 2,000 രൂപയും യൂനിഫോമിന് 1500 രൂപ വീതവും അനുവദിക്കും. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കുള്ള പഠനോപകരണങ്ങള്‍ക്ക് 3,000 രൂപയും അനുവദിക്കും. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷയോടൊപ്പം യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങിയ ക്യാഷ് ബില്ല് ഉള്‍പ്പെടുത്തണം. അപേക്ഷഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും ഷെറ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ജൂലൈ 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2336/2020)
- Log in to post comments