Post Category
കോവിഡ് ധനസഹായം: അപേക്ഷ ക്ഷണിച്ചു
കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും കോവിഡ് 19 പ്രത്യേക ധനസഹായമായി 1,000 രൂപ ലഭിക്കുന്നതിനായി ഇനിയും അപേക്ഷ നല്‍കാത്തവര്‍ എത്രയും വേഗം അപേക്ഷിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ക്ഷേമനിധി ബോര്‍ഡ് ഐ.ഡി കാര്‍ഡ്, പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ നേരിട്ടോ /boardswelfareassistance.Ic.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷിക്കണം.
(എം.പി.എം 2338/2020)
date
- Log in to post comments