Post Category
ക്ഷേമനിധി: ധനസഹായം
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അംഗങ്ങള്‍ക്കും കുടിശ്ശിക പരിഗണിക്കാതെ ധനസഹായമായി 1,000 രൂപ നല്‍കുന്നു. അംഗങ്ങള്‍ peedika.kerala.gov.in എന്ന വെബ് സൈറ്റില്‍ ക്ഷേമനിധി രജിസ്റ്റര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832734409, 9633548156, 9496361934 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2340/2020)
date
- Log in to post comments