തരിശുഭൂമികളില്‍ കൃഷിയിറക്കാന്‍ സഹായവുമായി സഹകരണ സംഘങ്ങള്‍
സുഭിക്ഷ കേരളം പദ്ധതി, വിവിധ വകുപ്പുകളുടേയും സഹകരണ സംഘങ്ങളുടേയും പങ്കാളിത്തത്തോടെ പൊന്നാനി നഗരസഭയില്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായി നല്‍കേണ്‍ ഗുണഭോക്തൃ വിഹിതത്തിന് സഹകരണ ബാങ്കുകള്‍ വഴി വായ്പ അനുവദിക്കും. നഗരസഭയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം നഗരസഭാതല ഏകോപന സമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം. മുഴുവന്‍ സഹകരണ സംഘങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്നതാണ് ഏകോപന സമിതി. ഹരിതകേരള മിഷന്‍, കുടുംബശ്രീ, നഗരസഭ, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യം, ജലവിഭവം, സഹകരണം, വ്യവസായം, തൊഴിലുറപ്പ് പദ്ധതി എന്നിവ അടങ്ങിയതാണ് സമിതി.
നഗരസഭാ ഏകോപന തല സമിതി ചെയര്‍മാനായി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയും, കോ-ചെയര്‍മാന്‍മാരായി വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഒ.ഒ ഷംസു, പൊന്നാനി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി ഉമ്മര്‍ എന്നിവരും കണ്‍വീനറായി കൃഷി ഓഫീസര്‍ വിനോദ് കുമാറിനേയും തെരഞ്ഞെടുത്തു. സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍മാരായ ഷീനാ സുദേശന്‍, റീനാ പ്രകാശന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, സഹകരണ സംഘം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
(എം.പി.എം 2347/2020)
- Log in to post comments