Skip to main content

കോവിഡ് ഭേദമായി വീടുകളിലേക്ക് മടങ്ങിയത് 17 പേര്‍ ഇവരില്‍ 80 വയസുകാരനും 18 ദിവസം പ്രായമായ കുഞ്ഞും   

 
    കോവിഡ് 19 രോഗം ഭേദമായി  80 വയസുകാരനും 18 ദിവസം പ്രായമായ കുഞ്ഞും ഉള്‍പ്പെടെ 17 പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീടുകളിലേക്ക് മടങ്ങി. കൊണ്‍േണ്ടാട്ടി കൊട്ടൂക്കര സ്വദേശിയുടെ 18 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, എടപ്പാളില്‍ താമസിക്കുന്ന സേലം സ്വദേശി അരശന്‍ (80), പട്ടിക്കാട് മണ്ണാര്‍മല സ്വദേശിനി  വൃന്ദ (18) വട്ടംകുളം അത്താണിക്കല്‍ സ്വദേശിനി ശ്രീജ (44), കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ സ്വദേശിനി ശ്രീജ (44), വട്ടംകുളം കുറ്റിപ്പാല സ്വദേശി പ്രജിത്ത് (35), എടയൂര്‍ മന്നത്ത് പറമ്പ് സ്വദേശി അമീര്‍ അലി (26), കടലുണ്‍ി നഗരം  സ്വദേശിനി  റഹ്‌ലത്ത് (38), എടപ്പാള്‍ കുറൂക്കര സ്വദേശി മുഹമ്മദ് ഹാരിസ് (35), കല്പകഞ്ചേരി മാമ്പ്രയില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി റഹ്മാന്‍ ഷേഖ് (26), മാറഞ്ചേരി സ്വദേശി റഹീം (42), വട്ടംകുളം കുറ്റിപ്പാല സ്വദേശി മമ്മിക്കുട്ടി (57), മലപ്പുറം മുണ്‍ുപറമ്പ സ്വദേശി ബാബുരാജ് (50), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിന്‍ പി  രാജ് (41), മലപ്പുറം കോട്ടപ്പടി  സ്വദേശി അര്‍ഷാദ് അലി  (23), തിരുവാലി സ്വദേശി സുനില്‍ കുമാര്‍  (36), വാഴക്കാട് സ്വദേശി മുഹമ്മദ് സഹൂദ് (21) എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. ഇവരെ പ്രത്യേക ആംബുലന്‍സുകളില്‍  ആരോഗ്യ വകുപ്പ് വീടുകളിലെത്തിച്ചു. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍  പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2348/2020)
 

date