Post Category
കണ്‍െയ്ന്‍മെന്റ് സോണില്‍ മൂന്ന് വാര്‍ഡുകള്‍ കൂടി ഉള്‍പ്പെടുത്തി അഞ്ച് വാര്‍ഡുകള്‍ ഒഴിവാക്കി
കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താനൂര്‍ നഗരസഭയിലെ മൂന്ന് വാര്‍ഡുകള്‍ കൂടി പുതിയതായി കണ്‍െയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. താനൂരിലെ 26, 30, 31 വാര്‍ഡുകളാണ് കണ്‍െയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 രോഗവ്യാപന സാധ്യത ഒഴിവായ സാഹചര്യത്തില്‍ കണ്‍െയ്ന്‍മെന്റ് സോണിലുണ്‍ായിരുന്ന ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കൂടി ഒഴിവാക്കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 12, 13, 14 വാര്‍ഡുകളും മൂര്‍ക്കനാടിലെ 02, 03 വാര്‍ഡുകളുമാണ് കണ്‍െയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. കണ്‍െയ്ന്‍മെന്റ് സോണില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്‍ാകും.
(എം.പി.എം 2350/2020)
date
- Log in to post comments