Post Category
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
ചലച്ചിത്ര താരം വിജയിയുടെ ജ•ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിജയ് ഫാന്‍സ് അസ്സോസിയേഷന്‍ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ജില്ലയിലെ വിജയിയുടെ ആരാധകര്‍ സമാഹരിച്ച 3000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ജില്ലാ ഭാരവാഹികള്‍ കൈമാറി. ജില്ലാ കമ്മറ്റി പ്രസിഡണ്ട് സദ്ദാം മജീദ്, സെക്രട്ടറി നവാസ് മജീദ്, ട്രഷറി ജെറിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ജിനു ചന്ദ്രന്‍, സുഭാഷ്, ഐബക്, ശരത്, റെബിന്‍, രാഹുല്‍, ജിബിന്‍, അഭിജിത്ത് എന്നിവരാണ് തുക സമാഹരിച്ചത്.
date
- Log in to post comments