സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കുന്ന കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയംതൊഴില്‍ പദ്ധതികളുടെ 2020-21 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. കെസ്‌റു പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള 21നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികളായ വനിതകള്‍, പ്രൊഫഷണല്‍ സാങ്കേതിക വിദ്യയുള്ളവര്‍, ഐ.ടി.ഐ, ഐ.ടി.സികളില്‍ നിന്നും വിവിധ ട്രേഡുകളില്‍ നിന്നും പരിശീലനം കരസ്ഥമാക്കിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. കെസ്‌റു പദ്ധതിക്ക് പരമാവധി വായ്പ തുക 1,00,000 രൂപയാണ്. വായ്പയുടെ 20 ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.
മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ നിലവിലുള്ള 21നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നോക്ക/ പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായി വയസ്സിളവ് ലഭിക്കും. ജോബ് ക്ലബില്‍ രണ്ട് പേരില്‍ കുറയാത്ത അംഗങ്ങള്‍ ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10,00,000 രൂപ അനുവദിക്കും. 25 ശതമാനം സബ്‌സ്ഡി ലഭിക്കും. കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. ജില്ലയിലെ ദേശസാത്കൃത ഷെഡ്യൂല്‍ഡ് ബാങ്കുകള്‍, സംസ്ഥാന/ ജില്ലാ സഹകരണ ബാങ്കുകള്‍, കെ.എസ്.എഫ്.ഇ, മറ്റ് പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. അപേക്ഷാഫോം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും. അപേക്ഷകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അതത് ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസുകളിലോ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് ഇടുക്കി- 04868- 272262, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പീരുമേട്- 04869 233730, അടിമാലി - 04864 224114, തൊടുപുഴ - 04862 222172.
- Log in to post comments