Post Category
കാട്ടാനയുടെ ആക്രമണത്തിനിരയായ ആദിവാസി കുടുംബങ്ങള്‍ക്ക് താങ്ങായി കുടുംബശ്രീ ജില്ലാ മിഷന്‍
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വീടും ഭക്ഷ്യവസ്തുക്കളും നഷ്ടപ്പെട്ട തനുവിനും കുടുംബത്തിനും താങ്ങായി കുടുംബശ്രീ ജില്ലാമിഷന്‍. കഴിഞ്ഞദിവസം രാത്രിയിലാണ് തനുവിന്റെയും കുടുംബത്തിന്റെയും ഷെഡ് കാട്ടാനക്കൂട്ടം ആക്രമിച്ചത്. ഷെഡില്‍ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും ആനകള്‍ നശിപ്പിച്ചതിനെതുടര്‍ന്നാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയത്. ഷെഡിനുള്ള ടാര്‍പാളിന്‍ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കിയിരുന്നു. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുഞ്ഞും ഉള്‍പ്പെടെ ഏഴ് പേരാണ് മൂന്ന് കുടുബങ്ങളിലായി ഇവിടെ കഴിയുന്നത്. ഭക്ഷണസാധനങ്ങള്‍ നല്‍കിയ ശേഷം വസ്ത്രങ്ങളുമായി അടുത്ത ദിവസം വരാമെന്ന ഉറപ്പുമായാണ് കുടുംബശ്രീ അധികൃതര്‍ മടങ്ങിയത്
date
- Log in to post comments