Skip to main content

ചാര്‍ട്ടേഡ് അക്കൗണ്ടന്മാര്‍ക്ക് താത്പര്യപത്രം നല്‍കാം

 

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (സിഎഫ്ആര്‍ഡി) സ്ഥാപനത്തിന്റെ 2018-19, 2020-21 വര്‍ഷങ്ങളിലെ    ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഓഡിറ്റ് ചെയ്യുന്നതിന് ചാര്‍ട്ടേഡ് അക്കൗണ്ടന്മാരില്‍ നിന്നും  താത്പര്യപത്രം ക്ഷണിച്ചു. സേവനം ലഭ്യമാക്കുന്നതിനുള്ള നിരക്കും മറ്റ് വ്യവസ്ഥകളും കാണിച്ചുകൊണ്ടുള്ള താത്പര്യപത്രം ജൂലൈ 10ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0468 2241144. 

date