Skip to main content

നാഷണല്‍ സാമ്പിള്‍ സര്‍വെ പുനരാരംഭിക്കുന്നു

 

എഴുപത്തെട്ടാം റൗണ്ട് നാഷണല്‍ സാമ്പിള്‍ സര്‍വെ ജില്ലയില്‍ പുനരാരംഭിക്കുന്നു. ആഭ്യന്തര വിനോദ സഞ്ചാര ധനവ്യയത്തെപ്പറ്റിയും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തയാറാക്കുന്നതിനുള്ള ബഹുസൂചകങ്ങളെപ്പറ്റിയുമാണ് സര്‍വെ. തെരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും സര്‍വെയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനോന്മുഖമായ നയരൂപീകരണത്തിനും ആസൂത്രണത്തിനും ഉപയോഗിക്കും. സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദേ്യാഗസ്ഥരാണ് വിവരദാതാക്കളെ സമീപിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സര്‍വെയുടെ പ്രാധാന്യം മനസ്സിലാക്കി പൊതുജനങ്ങള്‍ ശരിയായ വിവരങ്ങള്‍ നല്‍കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date