ചിറക്കരയില്‍ ന്യായവിലയില്‍ ഉച്ചഭക്ഷണം നല്കാന് ജനകീയ ഹോട്ടല്‍
സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി പാരിപ്പള്ളി-പരവൂര്‍ റോഡില്‍ പ്ലാവിന്മൂട് പെട്രോള്‍ പമ്പിന് സമീപം ആരംഭിച്ച ജനകീയ ഹോട്ടല്‍ വഴി ന്യായവിലയില്‍ ഉച്ചഭക്ഷണം ലഭ്യമാകും. ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ്—ടി ആര് ദീപു അധ്യക്ഷനായി. 20 രൂപ നിരക്കില്‍ രുചികരമായ ഉച്ചഭക്ഷണം നല്കുന്ന ഹോട്ടലിന്റെ ചുമതല ഭൂമിക കുടുംബശ്രീ യുണിറ്റിനാണ്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജയപ്രകാശ്, ചിറക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉല്ലാസ് കൃഷ്ണന്, ബി മധുസൂദനന് പിള്ള, ശകുന്തള, പഞ്ചായത്തംഗം റീജ, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി എം സുരേഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ആര് രാജേഷ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 1706/2020)
- Log in to post comments