Skip to main content

പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികൾ പോസിറ്റീവായത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാൾ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇരിക്കെ. പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തിര പ്രവൃത്തിക്കായി ജൂൺ 15 ന് എൽ ആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർ. ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാവരും വന്നതുമുതൽ ചാലക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാൽ കെഎസ്ഇബി നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേർ നിലവിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ തുടരുകയാണ്. ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകിയ വരന്തരപ്പിളളി സ്വദേശിയായ 38 കാരന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
 

date