Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.സി.എ, മലയാളത്തിലും ഇംഗ്ലീഷിലും നന്നായി ടൈപ്പ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ ജൂണ്‍ 29ന് രാവിലെ 11.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(എം.പി.എം 2352/2020)
date
- Log in to post comments