Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി രോഗമുക്തരായി

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്നലെ (ജൂണ്‍ 24) രോഗമുക്തരായി. ആലങ്കോട് സ്വദേശി 36 വയസുകാരന്‍, കാലടി പൊല്‍പ്പാക്കര സ്വദേശി 23 വയസുകാരന്‍, പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, കൊണ്‍ോട്ടി സ്വദേശിനിയായ 19 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, കരുവാരകുണ്‍് ഇരിങ്ങാട്ടിരി സ്വദേശി 30 വയസുകാരന്‍, മാറഞ്ചേരി സ്വദേശിനി 43 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ .സക്കീന അറിയിച്ചു.
(എം.പി.എം 2360/2020)
 

date