ഔഷധ ഉദ്യാനം പദ്ധതിക്ക് തുടക്കമായി
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യോദ്യാനം പദ്ധതിക്ക് തുടക്കമായി. ഹരിതകേരളം മിഷന്‍റെ സഹകരണത്തോടെ ആരംഭിച്ച ഉദ്യാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുളസി തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പനിക്കൂര്‍ക്ക, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, ഓരില, മുത്തങ്ങ, ആടലോടകം, കറ്റാര്‍വാഴ, നിത്യകല്യാണി, എരിക്ക്, ചെറുനാരകം, ഉഴിഞ്ഞ, വാതംകൊല്ലി, രാമച്ചം തുടങ്ങി ഔഷധ സസ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രി ചികിത്സ വിഭാഗത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സസ്യങ്ങളാണിവ.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പെണ്ണമ്മ ജോസഫ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിസമ്മ ബേബി, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.വി. അജിത്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ജെറോം.വി കുര്യന്‍, ഡോ.ആര്‍ വിനീത്, ഡോ.ഹന്‍സു ഷറീഫ്, ഡോ.അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments