Skip to main content

ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നാളെ

 

കോട്ടയം ജില്ലാ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഉദ്ഘാടനം നാളെ (ജൂണ്‍ 26) ഉച്ചകഴിഞ്ഞ് രണ്ടിന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ കീഴിലുള്ള ആശുപത്രിക്കായി സംസ്ഥാന ആയുഷ് വകുപ്പ് രണ്ടു കോടി രൂപ ചിലവിട്ടാണ് പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

 

ഇതോടനുബന്ധിച്ച് ആശുപത്രിയില്‍ നടക്കുന്ന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് മിഷന്‍ ഫണ്ടില്‍നിന്നുള്ള 75 ലക്ഷം രൂപ  വിനിയോഗിച്ച് ഇതേ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിര്‍മ്മിച്ച ജനറല്‍ വാര്‍ഡിന്‍റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ആശുപത്രി കോംപ്ലക്സില്‍ ആരംഭിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ പ്രവര്‍ത്തനോദ്ഘാടനം കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും നിര്‍വഹിക്കും.

 

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍  കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും.

ആയുഷ് മിഷന്‍ ഡയറക്ടര്‍ ആര്‍. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി.കെ പ്രിയദര്‍ശിനി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

 

 നഗരസഭാധ്യക്ഷ ഡോ. പി. ആര്‍.സോന ആശുപത്രി മാനേജിംഗ് കമ്മറ്റിയിലെ മുതിര്‍ന്ന അംഗം ജോയി ചെട്ടിശ്ശേരിയെ ആദരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭാ സലിമോന്‍ ഹരിത ഓഫീസ് പ്രഖ്യാപനം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, മാഗി ജോസഫ്, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സണ്ണി പാമ്പാടി, ജോഷി ഫിലിപ്പ്, കെ. രാജേഷ്, പി. സുഗതന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.സി.റോയി, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍. ജയനാരായണന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീനിജന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജന്‍ വ്യാസ് സുകുമാരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വര്‍ഗീസ്, കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ റീജണല്‍ മാനേജര്‍ ബി. റിയാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

date