Post Category
പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ കേസ്സെടുത്തു
കൊല്ലം ജില്ലയിലെ ഏരൂരിൽ 14 വയസ്സുളള ആൺകുട്ടി 2019 ഡിസംബർ 19ന് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. വിശദമായ അന്വേഷണം നടത്തി വിദ്യാർത്ഥിയുടെ അസ്വാഭാവിക മരണം സംബന്ധിച്ച് ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ച് യഥാർത്ഥ വസ്തുതകൾ സംബന്ധിച്ച റിപ്പോർട്ട് കമ്മീഷൻ ഏഴ് ദിവസത്തിനുളളിൽ സമർപ്പിക്കാൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 2280/2020
date
- Log in to post comments