Skip to main content

ലൈഫ്: മൂന്നാംഘട്ട പ്രാഥമിക ലിസ്റ്റിലുള്ളവരുടെ അർഹതാ പരിശോധന ജൂൺ 30 വരെ ദീർഘിപ്പിച്ചു

ലൈഫ് മിഷന്റെ മൂന്നാംഘട്ട പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന അർഹരായ ഗുണഭോക്താക്കൾക്ക് അതത് തദ്ദേശ സ്ഥാപനങ്ങളിൽ രേഖകൾ ഹാജരാക്കാനുള്ള സമയം ജൂൺ 30 വരെ ദീർഘിപ്പിച്ചതായി ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ യു.വി. ജോസ് അറിയിച്ചു.
2017ൽ കുടുംബശ്രീ മുഖേന നടത്തിയ പ്രാഥമിക സർവേയിലൂടെ കണ്ടെത്തിയ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കളുടെ അർഹത തെളിയിക്കുന്നതിനുള്ള രേഖാ പരിശോധനയ്ക്ക് ഹാജരാകാൻ കഴിയാതിരുന്നവർക്ക് ഒരവസരം കൂടി നൽകണമെന്ന് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് രേഖാ പരിശോധനയ്ക്കുള്ള അവസരം ദീർഘിപ്പിക്കാൻ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശാനുസരണം തീരുമാനിച്ചത്.
പി.എൻ.എക്സ്. 2286/2020
 

date