കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്: മേയർ
കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൃശൂർ കോർപ്പറേഷൻ പ്രവർത്തിക്കുന്നതെന്ന് മേയർ അജിത ജയരാജൻ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനം മാതൃകാപരമായി നടത്തുന്ന കോർപ്പറേഷൻ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും മേയർ പറഞ്ഞു.
സർക്കാരിനുവേണ്ടി കളക്ടർ നിശ്ചയിച്ച ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രത്തിൽ വരുന്നവരെ സഹായിക്കാൻ നിശ്ചയിച്ച ശുചീകരണ തൊഴിലാളികൾ ജോലി ചെയ്തത് ഡിഎംഒ നിർദ്ദേശിച്ച മുൻകരുതൽ പ്രകാരമാണ്. രോഗ വിവരം അറിഞ്ഞ സമയം മുതൽ കോർപ്പറേഷൻ മെയിൻ ഓഫീസും സോണൽ ഓഫീസും അണുവിമുക്തമാക്കി. സമ്പർക്കപ്പട്ടികയിലുളളവരെ നിരീക്ഷണത്തിലാക്കി. പ്രവേശനം നിയന്ത്രിക്കുകയും പൊതുജനങ്ങൾ സഹകരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ച് കോർപ്പറേഷനിൽ യോഗം ചേർന്നത്.
കോർപ്പറേഷൻ മെയിൻ കോമ്പൗണ്ടിൽ കോർപ്പറേഷൻ മെയിൻ ഓഫീസ്, ഇലക്ട്രിസിറ്റി വിഭാഗം, ജല വിഭാഗം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വിഭാഗം പ്രവർത്തിക്കുന്നു. ഇതിന് പുറമെ കോർപ്പറേഷൻ മെയിൻ ഓഫീസ് വിഭാഗത്തിൽ എഞ്ചിനീയറിംഗ്, ഹെൽത്ത്, പ്ലാനിങ്, പട്ടികജാതി വികസന ഓഫീസ്, ജനറൽ കൗൺസിൽ വിഭാഗം, ജനന മരണ രജിസ്ട്രേഷൻ വിഭാഗം, ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ ആരെങ്കിലും അവധി എടുത്താൽ മറ്റുള്ളവരെ ചുമതലപ്പെടുത്തി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ആരോഗ്യ വിഭാഗത്തിലെ സൂപ്രണ്ടിന് കോവിഡ് സ്വീകരിച്ചതിനാൽ ആരോഗ്യവിഭാഗം അടച്ചാൽ ഈ രംഗത്ത് കോർപ്പറേഷൻ 55 ഡിവിഷനിലും ജോലിചെയ്യുന്ന ജീവനക്കാർ ജോലി ചെയ്യേണ്ടതില്ലെന്ന അവസ്ഥവരുമെന്നും മേയർ പറഞ്ഞു.
- Log in to post comments