വാണിയംപാറ ഇകെഎം യു പി സ്‌കൂളിൽ അക്ഷരത്തുഴ
വാണിയംപാറ ഇകെഎം യു പി സ്‌കൂളിൽ അക്ഷരത്തുഴ-സാഹിത്യ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഗവ ചീഫ് വിപ്പ് കെ രാജൻ നിർവ്വഹിച്ചു. ഇ.കെ.എം.യു.പി.സ്‌കൂൾ നല്ലപാഠം വൈറ്റ് കേഡറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് അക്ഷര തുഴ സംഘടിപ്പിക്കുന്നത്.
പുസ്തകങ്ങളിലൂടെ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നത് കോവിഡ് പ്രതിസന്ധി കാലത്തെ അതിജീവന പ്രക്രിയയിൽ ക്രിയാത്മകമായ ഇടപെടലാണെന്നും വിദ്യാലയങ്ങൾക്ക് നിർവ്വഹിക്കാവുന്ന മാതൃകാപരമായ സർഗാത്മക പ്രവർത്തനമാണെന്നും കെ രാജൻ പറഞ്ഞു. ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡന്റ് ജയപ്രകാശ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.അബൂബക്കർ, വാർഡ് മെമ്പർ എൻ.കെ.വിജയൻകുട്ടി, നൗഷാദ്, ജോളി സന്തോഷ്, റഫീക്, മാത്യു നൈനാൻ എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ആർ.ഓമന ടീച്ചർ സ്വാഗതവും ക്ലബ് കൺവീനർ കെ.ജി.സുമിത നന്ദിയും പറഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന വ്യത്യസ്തങ്ങളായ മത്സരങ്ങളും സർഗപ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന പരിപാടിയാണ് അക്ഷരത്തുഴ.
- Log in to post comments