Post Category
സാമൂഹിക അകലം പാലിക്കാത്തതിന് 44 കേസെടുത്തു
കോവിഡ് ലോക് ഡൗണിന്റെ ഭാഗമായി പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാത്തതിന് തൃശൂർ സിറ്റി പോലീസ് 44 പേർക്കെതിരെ കേസെടുത്തു. ആകെ രജിസ്റ്റർ ചെയ്ത കേസുകൾ-124. കേസുകളിൽ ഉൾപ്പെട്ട ആകെ ആളുകൾ-180. കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ-75. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് കാണപ്പെട്ടവർ-320
കുന്ദംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും യാത്രക്കാരെ കയറ്റിയ ബസ് കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സർവ്വീസ് നടത്തിയ ഓട്ടോറിക്ഷകളിൽ നിഷ്‌കർഷിച്ചതിൽ കൂടുതൽ ആളുകളെ കയറ്റിയതിന് കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹ്യ അകലം പാലിക്കാത്തതിന് 320 പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.
date
- Log in to post comments