Skip to main content

ഹൃദയസംഗമം 2018 ഇന്ന്

 

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ദത്തെടുക്കല്‍ നടത്തിയ കുടുംബങ്ങളുടെ സംഗമം ‘ഹൃദയസംഗമം, മാര്‍ച്ച് മൂന്നിന് രാവിലെ 9.30ന് ഐഎംഎ ഹാളില്‍  നടക്കും. സിഡബ്യൂസി ചെയര്‍പേഴ്‌സണ്‍ കെ.യു മേരിക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് ശാന്തകുമാരി എസ് സംഗമം ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംഗമത്തോടനുബന്ധിച്ച് വിവിധ ഫാമിലി മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും.

 

ദത്തെടുക്കല്‍ നടത്തിയിട്ടുള്ള കുടുംബങ്ങളിലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുക, ദത്തെടുക്കല്‍ സംബന്ധിച്ച് സമീപകാലത്തുണ്ടായ മാറ്റങ്ങളെക്കുറിച്ച് അവബോധം നല്‍കുക എന്നിവയാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റാണ് ജില്ലയിലെ അഡോപ്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ കുടുംബങ്ങള്‍ ഈ പരിപാടിയില്‍ എത്തിച്ചേരേണ്ടതാണ്.

                                               (കെ.ഐ.ഒ.പി.ആര്‍-467/18)  

                      

date