Skip to main content

ധനസഹായം  അപേക്ഷാ തീയതി നീട്ടി

  കോവിഡ്-19 വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി, എന്നീ ക്ഷേമനിധികളില്‍ അംഗങ്ങളാകുകയും പുതുക്കിയ അംശാദായം അടച്ച് കേരള സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടാന്‍ സാധിക്കാതെ വരികയും ചെയ്ത ജില്ലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  തീയതി ജൂണ്‍ 30 വരെ നീട്ടി. അര്‍ഹരായ അംഗങ്ങള്‍ http://boardswelfareassistance.lc.kerala.gov.in  അല്ലെങ്കില്‍ http://lc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതി തെരഞ്ഞെടുത്ത്  അംഗത്വനമ്പര്‍ രേഖപ്പെടുത്തിയാല്‍ ലഭ്യമാകുന്ന അപേക്ഷയില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തി പദ്ധതി അംഗത്വ കാര്‍ഡ്, അവസാന അംശാദായം ഒടുക്കിയ രസീത്, ക്ഷേമ പദ്ധതി പാസ്ബുക്ക്, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. എതെങ്കിലും ക്ഷേമനിധിയില്‍ നിന്നോ, ദാരിദ്ര്യരേഖയ്ക്ക് താഴെ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട്  നല്‍കിയതോ ആയ കോവഡ്-19 ധനസഹായം കൈപ്പറ്റിയവര്‍ അര്‍ഹരല്ല. ഫോണ്‍  0495 2378480.

date