Skip to main content

സ്വയംതൊഴില്‍ പദ്ധതി അപേക്ഷ ക്ഷണിച്ചു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയില്‍ ബാങ്ക് വായ്പയെടുത്ത് വ്യവസായം, സേവന സംരംഭങ്ങള്‍ എന്നിവ നടത്തുന്നതിന് കുറഞ്ഞത് അഞ്ച് അംഗങ്ങള്‍ അടങ്ങിയ വനിതാഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കുന്ന ഗ്രൂപ്പുകള്‍ക്ക് പരമാവധി മൂന്ന് ലക്ഷം വരെ സബ്‌സിഡി അനുവദിക്കും. പട്ടികജാതി/ പട്ടികവര്‍ഗ വനിതാഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ  ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ക്ക് നേരിട്ടോ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446568202 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
(എം.പി.എം 2368/2020)

date