Skip to main content

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി : ജില്ലയില്‍ 73079 വളര്‍ത്തുമൃഗങ്ങള്‍ക്ക് കുളമ്പുരോഗ കുത്തിവയ്പ്പ് നല്‍കി

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ 73079 വളര്‍ത്തുമൃഗങ്ങള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.  പശുക്കള്‍-65285, പോത്ത്, എരുമ- 4429, പന്നി- 3365 എന്നിങ്ങനെയാണ് കുത്തിവയ്പ്പ് നല്‍കിയ മൃഗങ്ങളുടെ കണക്ക്. 

 

ഫെബ്രുവരി 27ന് തുടക്കമിട്ട പദ്ധതിയില്‍  87222 മൃഗങ്ങള്‍ക്ക് കുത്തിവയ്പ്പ് നല്‍കാനാണ് ലക്ഷ്യമിടുന്നത്.  ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ വീടുകളിലെത്തിയാണ് കുത്തിവെയ്പ് നല്‍കുന്നത്. വൈറസ് മുഖേന ഉണ്ടാകുന്ന കുളമ്പുരോഗത്തിനുള്ള വാക്സിന്‍ സൗജന്യമായാണ് നല്‍കുന്നത്.  ആറു മാസത്തില്‍ കൂടുതല്‍ പ്രായമുള്ളവയ്ക്ക് വര്‍ഷത്തില്‍ രണ്ട് തവണ കുത്തിവയ്പ് നല്‍കും. 

 

കുത്തിവച്ച ഉരുക്കളുടെ ചെവിയില്‍ നമ്പര്‍ രേഖപ്പെടുത്തിയ ലോഹ ടാഗ് പതിക്കും. വാക്സിനേഷന്‍ സംബന്ധിച്ച   വിവരങ്ങള്‍  ഇനാഫ് പദ്ധതി പോര്‍ട്ടല്‍ മുഖേനയാണ്  കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നത്.

 

ജില്ലാ കളക്ടര്‍ ചെയര്‍മാനും എ.ഡി.സി.പി.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും ക്ഷീരവികസന, പഞ്ചായത്ത് വകുപ്പുകളുടെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ  കമ്മിറ്റിയാണ്  പദ്ധതി പുരോഗതി വിലയിരുത്തുന്നത്.

 

 

ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ നിര്‍ത്തിവച്ച കുത്തിവയ്പ്പ് കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്  പുനഃരാരംഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 14143 കന്നുകാലികള്‍ക്കു കൂടി കുത്തിവെയ്പ്പ്  നല്‍കി ആദ്യഘട്ട പദ്ധതി  ജൂലൈ 15 ന് പൂര്‍ത്തീകരിക്കുമെന്ന്  ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എസ്.എന്‍ ബീന പറഞ്ഞു.

 

date