Post Category
വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു
സാമൂഹ്യനീതി വകുപ്പിന്റെ വയോ മധുരം പദ്ധതി പ്രകാരം വേങ്ങര ഗ്രാമപഞ്ചായത്തില്‍ ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖ് നിര്‍വഹിച്ചു. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ ഗ്ലൂക്കോമീറ്ററിന് അപേക്ഷിച്ചിരുന്നവര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. 345 രൂപയോളം വിലവരുന്ന ഉപകരണത്തിന് 60 വയസ്സിനു മുകളിലുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളാണ് അര്‍ഹര്‍. വേങ്ങര സായം പ്രഭയില്‍ നടന്ന ചടങ്ങില്‍ വേങ്ങര സി.ഡി.പി.ഒ സിജി മജീദ്, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2370/2020)
date
- Log in to post comments