Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

 

ഈ വര്‍ഷം ഫെബ്രുവരിയില്‍ കോട്ടയം ഗവണ്‍മെന്‍റ് മോഡല്‍ എച്ച്.എസിലും മൗണ്ട്കാര്‍മ്മല്‍ ഗേള്‍സ് എച്ച്.എസിലും നടന്ന കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ  സര്‍ട്ടിഫിക്കറ്റ് പരിശോധന കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ 29 മുതല്‍ നടക്കും.

 

നിശ്ചിത തീയതികളില്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ഇളവുകള്‍ക്ക് യോഗ്യതയുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന. സമയക്രമം ചുവടെ.

 

ജൂണ്‍ 29

 രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ-കാറ്റഗറി ഒന്ന് -രജിസ്റ്റര്‍ നമ്പര്‍ 515400 മുതല്‍ 515801 വരെ. 

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ -കാറ്റഗറി നാല് - രജിസ്റ്റര്‍ നമ്പര്‍ 807397 മുതല്‍ 807495 വരെ

ജൂണ്‍ 30

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ-കാറ്റഗറി രണ്ട് രജിസ്റ്റര്‍ നമ്പര്‍ 615302 മുതല്‍ 615456 വരെ. 

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ -കാറ്റഗറി രണ്ട് - രജിസ്റ്റര്‍ നമ്പര്‍ 615463 മുതല്‍ 615613 വരെ.

ജൂലൈ ഒന്ന്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ-കാറ്റഗറി രണ്ട് -രജിസ്റ്റര്‍ നമ്പര്‍ 615614 മുതല്‍  615761  വരെ. 

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ -കാറ്റഗറി രണ്ട് - രജിസ്റ്റര്‍ നമ്പര്‍ 615762 മുതല്‍ 615943 വരെ.

ജൂലൈ രണ്ട്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ-കാറ്റഗറി മൂന്ന്- രജിസ്റ്റര്‍ നമ്പര്‍ 722219 മുതല്‍  722431  വരെ. 

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ -കാറ്റഗറി മൂന്ന് - രജിസ്റ്റര്‍ നമ്പര്‍ 722438 മുതല്‍ 722595 വരെ.

ജൂലൈ മൂന്ന്

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ-കാറ്റഗറി മൂന്ന്- രജിസ്റ്റര്‍ നമ്പര്‍ 722597 മുതല്‍  722793  വരെ. 

ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ -കാറ്റഗറി മൂന്ന് - രജിസ്റ്റര്‍ നമ്പര്‍ 722795 മുതല്‍ 723005 വരെ.

date