Skip to main content

പൊതുസ്ഥലം മാറ്റം: ഹയർ ഓപ്ഷന് അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ 2020-2021 അദ്ധ്യയന വർഷത്തിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരിൽ ഒന്നാം ഓപ്ഷൻ ലഭിച്ചവർ ഒഴികെ മറ്റുള്ളവർക്ക് ഹയർ ഓപ്ഷൻ അനുവദിക്കും. ഹയർ ഓപ്ഷൻ ലഭിക്കുന്നതിന് താൽപര്യമുള്ളവർ യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച്  tandp.kite.kerala.gov.in ൽ പ്രവേശിച്ച് യെസ് ബട്ടൺ അമർത്തണം. നിലവിലുള്ള ഒഴിവുകൾ വെബ്‌സൈറ്റിൽ പരിശോധിക്കാം. നിലവിൽ നൽകിയ ഓപ്ഷനുകളിൽ മാറ്റം അനുവദിക്കില്ല. ജൂലൈ ആറ് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം.
പി.എൻ.എക്സ്. 2302/2020

date