സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എല്‍.ഐ.സി.യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആം ആദ്മി ബീമയോജന (ആബി) അംഗങ്ങളുടെ ഒമ്പത് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2017-18 അദ്ധ്യായന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന തീയതി മാര്‍ച്ച് 10 വരെ നീട്ടി. ഒരുകുട്ടിക്ക് പ്രതിവര്‍ഷം 1200 രൂപലഭിക്കും. അംഗത്തിന്റെ പരമാവധി രണ്ട് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷഫോറം ംംം.രവശമസ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്നോ രണ്ട് രൂപ നിരക്കില്‍ അക്ഷയകേന്ദ്രങ്ങളില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം ബാങ്ക് പാസ്ബുക്ക്, ആബി പോളിസി സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍ ഹാജരാക്കണം. സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വഴി നല്‍കും.
- Log in to post comments