Skip to main content

തോട്ടങ്ങളിലേക്ക് നീങ്ങാം: ക്യാമ്പയിന് തുടക്കം

 

ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന 'തോട്ടങ്ങളിലേക്ക് നീങ്ങാം' ബോധവത്ക്കരണ ക്യാമ്പയിന് വേങ്ങരയില്‍ തുടക്കമായി. വേങ്ങര ഗ്രാമപഞ്ചായത്തിലെ  പതിനേഴാവാര്‍ഡില്‍ നടന്ന ക്യാമ്പയിനില്‍  പ്രദേശത്തെ കൊതുകുവളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയതായി വാര്‍ഡ് മെമ്പര്‍ യൂസുഫലി വലിയോറ  അറിയിച്ചു. കവുങ്ങിന്‍ തോട്ടങ്ങളില്‍ അലക്ഷ്യമായി കിടന്നിരുന്ന പാളകള്‍, ചിരട്ടകള്‍, തുടങ്ങി വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള  എല്ലാ ഉറവിടങ്ങളും സുരക്ഷിതമായി നശിപ്പിച്ചു. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഖൈറുന്നിസ, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്, വഹീദ, ആശാ വര്‍ക്കര്‍ ശാരദ,  പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(എം.പി.എം 2391/2020)
 

date