Skip to main content

കോവിഡ് ഭേദമായി 19 പേര്‍ കൂടി വീടുകളിലേക്ക് മടങ്ങി

 

കോവിഡ് 19 ഭേദമായ 19 പേര്‍ കൂടി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഇവര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെയാണ് ആശുപത്രി വിട്ടത്.
മഞ്ചേരി വീമ്പൂര്‍ സ്വദേശിനി അസ്മില (23), കോഴിക്കോട് കക്കോട് സ്വദേശി ആദില്‍ (24), പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീന്‍ (50), തിരുവനന്തപുരം നേമം സ്വദേശിനി കവിത (30), ചെമ്മാട് സ്വദേശി മോഹനന്‍ (70), അങ്ങാടിപ്പുറം സ്വദേശി ഹുസൈന്‍ (56), എടവണ്ണ ഒതായി സ്വദേശി നവാഫ് (26), പറപ്പൂര്‍ സ്വദേശി സുബൈര്‍  (21), തൃക്കലങ്ങോട് സ്വദേശി ഗോപാലകൃഷ്ണന്‍ (51), അങ്ങാടിപ്പുറം പരിയാപുരം സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീന്‍ (35), തലക്കാട് വെങ്ങാനൂര്‍ സ്വദേശി സിദ്ദിഖ് (63), നിലമ്പുര്‍ സ്വദേശി റിന്‍ഷാദ് (22), പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി ഹസൈനാര്‍ (45), പരപ്പനങ്ങാടി സ്വദേശി ഷഫീഖ് (33), മാറാക്കര സ്വദേശി അന്‍വര്‍ സലീം (42), പട്ടാമ്പി സ്വദേശി നുഫൈന്‍ (26), മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി മുഹമ്മദ് മുസ്ലിയാര്‍ (61) , തവനൂര്‍ സ്വദേശി മുഹമ്മദ് (50) , കുളുക്കല്ലുര്‍ സ്വദേശി മുഹമ്മദ് ഉനൈസ് (29), ആലങ്കോട് സ്വദേശി സുനില്‍ കുമാര്‍ (42) എന്നിവരാണ് രോഗമുക്തരായത്. ആരോഗ്യ വകുപ്പ് പ്രത്യേക ആംബുലന്‍സുകളില്‍ ഇവരെ വീടുകളിലെത്തിച്ചു. ആരോഗ്യ വകുപ്പിന്റെ  നിര്‍ദേശ പ്രകാരം  ഇവര്‍  പൊതു സമ്പര്‍ക്കമില്ലാതെ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.
(എം.പി.എം 2401/2020)

date