Post Category
അങ്ങാടിപ്പുറത്തെ ചുമട്ടുകൂലി തര്‍ക്കം പരിഹരിച്ചു
അങ്ങാടിപ്പുറത്ത് ചുമട്ടുതൊഴിലാളികളും വ്യാപാരികളും തമ്മിലുള്ള കൂലിത്തര്‍ക്കം പരിഹരിച്ചു. പുതിയ കരാര്‍ അനുസരിച്ച് നിലവിലുള്ള കൂലിയില്‍ പല വ്യഞ്ജന മേഖലയില്‍ 15 ശതമാനവും ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ 18 ശതമാനവും വര്‍ദ്ധനവ് നല്‍കുന്നതിന് തീരുമാനിച്ചു.
ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മറ്റി അംഗങ്ങായ കെ. രാമദാസ്, കെ.സുബ്രമഹ്ണ്യന്‍., എം.പി.പത്മകുമാര്‍ എന്നിവരുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ ഉപസമിതി അംഗങ്ങളായ പി.ടി.എസ് മൂസ്സ്. ഷാഫി നവാസ്, പച്ചീരി സുബൈര്‍, എന്‍.പി.അബ്ദുള്‍ കരീം, ഉണ്ണികൃഷ്ണന്‍ യൂണിയന്‍ പ്രതിനിധികളായ രാമദാസ്, വാപ്പുട്ടി എന്നിവരും ചുമട്ടു തൊഴിലാളികളായ കരുണാകരന്‍, വിശ്വനാഥന്‍, ശശികുമാര്‍ എന്നിവരും അങ്ങാടിപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും പങ്കെടുത്തു.
date
- Log in to post comments