ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പൊതുഇടങ്ങളില്‍ ടി.വി സ്ഥാപിക്കും
ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിന് പൊതുഇടങ്ങളില്‍ സമഗ്രശിക്ഷാ കേരളം, പത്തനംതിട്ട ടെലിവിഷനുകള്‍ സ്ഥാപിക്കും. ജില്ലയിലെ 11 ബിആര്‍സികള്‍ക്ക് നല്‍കിയിട്ടുള്ള 11 ലക്ഷം രൂപയ്ക്ക് വാങ്ങിയ 141 ടെലിവിഷനുകള്‍ 27ന് ഉച്ചയ്ക്ക് 2.30ന് വനം മന്ത്രി കെ.രാജു മലയാലപ്പുഴ പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്യും. അഡ്വ.കെ.യു.ജനീഷ്കുമാര്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം കെ.ജി.അനിത, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.പി.വേണുഗോപല്‍, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കെ.ഹരിദാസ്, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായി, എ.ഇ.ഒ സന്തോഷ്കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments