Post Category
സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മെഡിക്കല്‍ ഉപകരണം കൈമാറി
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണം കൈമാറി. 4,35,512 രൂപയുടെ എച്ച്-80 എം സീരീസ് ഹൈ ഫ്ളോ ഹ്യുമിഡിഫയര്‍ യൂണിറ്റാണ് ആന്റോ ആന്റണി എം.പിയുടെ സാന്നിധ്യത്തില്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയക്ടര്‍ ഫാ.സുനില്‍ പെരുമാനൂര്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.
കൊഗ്നിസെന്റ് ഫൗണ്ടേഷന്‍, സിബിഎം ഇന്ത്യാ ട്രസ്റ്റ് എന്നിവയുടേയും സഹകരണത്തോടെയാണു മെഡിക്കല്‍ ഉപകരണം കൈമാറിയത്. സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രൊജക്ട് ഓഫീസര്‍ ഷൈലാ തോമസ് സന്നിഹിതമായിരുന്നു.
date
- Log in to post comments