Post Category
പന്തളം ബ്ലോക്ക് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ കൈമാറി. സംഭാവന കൈമാറിയതിന്റെ സര്‍ട്ടിഫിക്കറ്റ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് കൈമാറി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി സതീഷ് കുമാര്‍, ബി.ഡി.ഒ അനു മാത്യു ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments