ലാബ് ടെക്നീഷ്യന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
കോവിഡ് 19നുമായി ബന്ധപ്പെട്ട ആരോഗ്യകേരളം(എന്എച്ച്എം) ഇടുക്കി ജില്ലയിലേയ്ക്ക് ലാബ് ടെക്നീഷ്യന്‍മാരില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മൂന്നുമാസത്തേയ്ക്കാണ് നിയമനം. ദിവസവേതനം 460 രൂപ. യോഗ്യത- അംഗീകൃത സര്വ്വകലാശാല/ പാരാമെഡിക്കല്‍ കോളേജില്‍ നിന്നുളള ഡി.എം.എല്‍.റ്റി/ എം.എല്‍.റ്റി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രവര്ത്തിപരിചയം അഭികാമ്യം. പ്രായപരിധി: 2020 മെയ് ഒന്നിന് 40 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെളള പേപ്പറില്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്ത്തി പരിചയം എന്നിവയുടെ സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും ഇ-മെയില്‍, മൊബൈല്‍ നമ്പര്‍ എന്നിവയും സഹിതം അപേക്ഷ രമൃലലൃിവൊശറൗസസശ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30 വൈകിട്ട് 5 മണിയ്ക്ക് മുന്പായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 232221.
- Log in to post comments