Skip to main content

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് 41.54 കോടി രൂപാ ചെലവില്‍ നിര്‍മിക്കും: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

 

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് 41.54 കോടി രൂപ ചെലവില്‍ ബി.എം ആന്റ് ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന്  കിഫ്ബി യോഗം അംഗീകാരം നല്‍കിയതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 10.208 കിലോമീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയിലും റോഡ് നിര്‍മിക്കുന്നതിനാണു കിഫ്ബിയുടെ അംഗീകാരം ലഭിച്ചത്.  ഒരു പാലം, ഇരുപത് ഓടകള്‍, കലുങ്ക്, ബസ് ഷെല്‍ട്ടറുകള്‍, റോഡിന്റെ സൈഡ്കെട്ട്, ട്രാഫിക്സേഫ്ടി വര്‍ക്ക് എന്നീ പ്രവര്‍ത്തികള്‍ നടത്തി റോഡ് മനോഹരമായി നിര്‍മ്മിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍എം എല്‍ എപറഞ്ഞു. ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിന് കിഫ്ബിയുടെ അംഗീകാരം ലഭ്യമായത്.

date