Post Category
വാത്തിപ്പറമ്പ്-അയത്തില്‍-നാരങ്ങാട്ടുമുരുപ്പ് പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് ജില്ലാ മണ്ണ് സംരക്ഷണ ആഫീസ് മുഖേന, കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട വാത്തിപ്പറമ്പ് അയത്തില്‍ നാരങ്ങാട്ടുമുരുപ്പ് പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തംഗം വിനീതാ അനില്‍ ഉദ്ഘാടനം ചെയ്തു. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം അനിതാഭാസ്‌ക്കര്‍, ജില്ലാ മണ്ണ് സംരക്ഷണ ആഫീസര്‍മാരായ എസ്.അരുണ്‍കുമാര്‍, എന്‍.സുരേന്ദ്രന്‍, സുര്‍ജിത്ത് തങ്കന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
date
- Log in to post comments