Skip to main content

ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്ല്യം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക്  പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ജൂലൈ 31 ന് മുമ്പ് ലഭ്യമാക്കണം.  അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ / ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ഡേറ്റാ എന്‍ട്രിക്കു ശേഷം ലഭ്യമാകുന്ന ലിസ്റ്റിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട ഡി.ഇ.ഒ/ എ.ഇ.ഒ യ്ക്ക് സമര്‍പ്പിച്ച് മേലൊപ്പ് ചാര്‍ത്തി പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.  തുക വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യും. വിശദവിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0484- 2983130, 2429130.  
                                                 

date