ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് പ്രതിരോധ ഔഷധമെത്തിച്ച് അമൃതം പദ്ധതി
കോവിഡ് 19 പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി മുഖേന, ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകള്‍ക്ക് പ്രതിരോധ ഔഷധങ്ങള്‍ സൗജന്യമായി വിതരണം ചെയ്തു. വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുണ്ടായിരുന്ന 1424 വ്യക്തികള്‍ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഡോക്ടര്‍മാരുമായി സംസാരിച്ച് രോഗവിവരം പങ്കുവെക്കുന്നതിനും പരിഹാരം കാണുവാനുമുള്ള ടെലിമെഡിസിന്‍ സംവിധാനവും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനസികസംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ ടെലികൗണ്‍സിലിംഗ് സേവനവും ലഭ്യമാണ്. കൂടാതെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായി സുഖായുഷ്യം എന്ന ചികിത്സാ പദ്ധതിയും 60 വയസ്സിന് താഴെ ഉള്ളവര്‍ക്ക് സ്വാസ്ഥ്യം എന്ന ചികിത്സാ പദ്ധതിയും നടത്തുന്നുണ്ട്. കോവിഡ് രോഗമുക്തിക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് പുനര്‍ജ്ജനി ചികിത്സാ പദ്ധതിയും നടത്തുന്നു. പദ്ധതികളുടെ വിശദവിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ദേവികുളം മേഖല - ഡോ. ശ്രീദര്‍ശന്‍ - 9447768903• ഇടുക്കി - ഡോ. ക്രിസ്റ്റി ജെ തുണ്ടിപ്പറമ്പില്‍ - 9895313720• പീരുമേട് മേഖല - ഡോ. ജീന കെ കെ - 9446724207• തൊടുപുഴ - ഡോ. യു ബി ഷീജ - 9446470141• ഉടുമ്പന്‍ചോല - ഡോ. ജിനേഷ് ജെ മേനോന്‍ - 9447968932 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ടെലികൗണ്‍സിലിംഗ് സേവനത്തിനായി ഡോ. സി കെ ശൈലജ, ഡോ. ജയകൃഷ്ണന്‍ എന്നിവരെ 9447210454, 9562788888 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
- Log in to post comments