Skip to main content

വാഹനം ആവശ്യമുണ്ട്

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 75,000 കിലോമീറ്ററില്‍ താഴെ ഓടിയതും 2015നോ അതിന് ശേഷമോ രജിസ്റ്റര്‍ ചെയ്ത ടാക്‌സി പെര്‍മിറ്റുള്ള ബൊലോറോ ജീപ്പ്  ആവശ്യമുണ്ട്. ഒരു മാസം 2000 കിലോമീറ്റര്‍ ഓടുന്നതിന് 33,000 രൂപ നിരക്കില്‍ പ്രതിഫലം നല്‍കും. തുടര്‍ന്ന് വരുന്ന ഓരോ കിലോമീറ്ററിനും  15 രൂപ നിരക്കില്‍ വാടക നല്‍കും. താല്‍പ്പര്യമുള്ളവര്‍ ജൂലൈ രണ്ടിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ്, ഇടുക്കി എന്ന വിലാസത്തില്‍ മുദ്രവച്ച കവറില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. അന്നേ ദിവസം മൂന്നിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരുള്ളവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷന്‍ തുറന്ന് പരിശോധിച്ച് ഏറ്റവും ചെറിയ തുക ക്വാട്ട് ചെയ്തയാള്‍ക്ക്  കരാര്‍ നല്‍കും. പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ മുന്‍കൂര്‍ നോട്ടീസില്ലാതെ കരാര്‍ അവസാനിപ്പിക്കാനുള്ള അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും.

date