എറിയാട് പഞ്ചായത്തിൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് ഇന്ന് (ജൂൺ 30) മുതൽ
എറിയാട് പഞ്ചായത്തിൽ വിവിധ പെൻഷൻ-ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിംഗ് നടത്തുന്നു. ഇന്ന് (ജൂൺ 30) മുതൽ ജൂലൈ 7 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മുമ്പ് മസ്റ്ററിംഗ് നടത്താൻ കഴിയാതെ പോയവർക്കാണ് അവസരം. നിലവിൽ സുരക്ഷ / ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ രണ്ടു പെൻഷനും മസ്റ്ററിങ് നടത്തേണ്ടതാണ്. ഗുണഭോക്താക്കൾ പെൻഷനർ ഐഡി, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. വാർഡ് 1, 2, 3, 8 എന്നിവർക്ക് എറിയാട് കമ്മ്യൂണിറ്റി ഹാളിൽ ജൂൺ 30, വാർഡ് 21, 22, 10 എന്നിവർക്ക് പേബസാർ മദ്രസയിൽ ജൂലൈ 1, വാർഡ് 2, 3, 4, 7 എന്നിവർക്ക് എറിയാട് കെ വി എച്ച് സിൽ ജൂലൈ 2, വാർഡ് 4, 5, 6, 7, 9 എന്നിവർക്ക് ജാമിയ അത്താണിയിൽ ജൂലൈ 3, വാർഡ് 11, 12, 13, 14 എന്നിവർക്ക് കുട്ടികൾ ശാരദ സമാജം ഹാളിൽ ജൂലൈ 4, വാർഡ് 14, 15, 16 എന്നിവർക്ക് അഴീക്കോട് സീതി സാഹിബ് സ്കൂൾ ജൂലൈ 6, വാർഡ് 17, 18 എന്നിവർക്ക് സമദാനി സ്കൂൾ ജൂലൈ 7, വാർഡ് 19, 20 എന്നിവർക്ക് ലൈറ്റ് ഹൗസ് ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ജൂലൈ 8 എന്നിങ്ങനെയാണ് മസ്റ്ററിംഗ് നടത്തുക.
- Log in to post comments