Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 29-06-2020

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിന് പ്രവേശനം ആരംഭിച്ചു.  പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.   അപേക്ഷകര്‍ atdcindia.co.in ല്‍ രജിസ്റ്റര്‍ ചെയ്യണം.  കൂടുതല്‍ വിവരങ്ങള്‍ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, തളിപ്പറമ്പ 670142 എന്ന വിലാസത്തില്‍ ലഭിക്കും.  ഫോണ്‍: 9746394616, 9744917200.

അപേക്ഷ ക്ഷണിച്ചു

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് - സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആട്ടിന്‍കൂട്, പശുതൊഴുത്ത്, കോഴിക്കൂട്, കിണര്‍, കിണര്‍ റീചാര്‍ജ്ജിംഗ്, കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, അസോള ടാങ്ക്, ഫാം പോണ്ട്, മത്സ്യം വളര്‍ത്തുന്നതിനുള്ള കുളം എന്നിവയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് ഓഫീസുമായോ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം.
മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്നതിന് പുതുതായി ജോബ് കാര്‍ഡ് ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പു സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.
 

ഗതാഗതം നിരോധിച്ചു

തലശ്ശേരി - മേലൂര്‍ റോഡില്‍ വെള്ളൊഴുക്ക് ഭാഗത്ത് കലുങ്ക് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡു വഴിയുള്ള വാഹന ഗതാഗതം ജൂണ്‍ 30 ചൊവ്വാഴ്ച മുതല്‍ ജൂലൈ 31 വരെ നിരോധിച്ചു.  വാഹനങ്ങള്‍ അനുയോജ്യമായ മറ്റു റോഡില്‍ കൂടി പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

തളിപ്പറമ്പ് താലൂക്കിലുള്ള  നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രം, ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം, കുന്നത്ത് ബാലിയേരി വേട്ടക്കൊരുമകന്‍ ക്ഷേത്രം, മാണിയൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റ്, നിലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ നിടിയേങ്ങ ചുഴലി ഭഗവതി ക്ഷേത്രം, ചേടിച്ചേരി ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്കകവും കുന്നത്ത് ബാലിയേരി വേട്ടക്കൊരുമകന്‍ ക്ഷേത്രം, മാണിയൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേത് ജൂലൈ 24 ന് വൈകിട്ട് അഞ്ച് മണിക്കകവും മലബാര്‍ ദേവസ്വം ബോര്‍ഡ്  കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള എരഞ്ഞോളി, പിണറായി, വേങ്ങാട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബന്ധപ്പെട്ട പഞ്ചായത്തുകളിലെ 18 നും 46 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എസ് എസ് എല്‍ സി/തത്തുല്യവുമാണ് യോഗ്യത. ഹെല്‍പ്പര്‍ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം.  ഹെല്‍പ്പര്‍ തസ്തിയിലേക്ക് എസ് എസ് എല്‍ സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല.   അപേക്ഷ ജൂലൈ 20 ന് വൈകിട്ട് അഞ്ച് മണി വരെ സ്വീകരിക്കും.  അപേക്ഷയുടെ മാതൃക തലശ്ശേരി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും.  ഫോണ്‍: 0490 2383254.

കോവിഡ്: ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും
സീറ്റുകള്‍ ജൂലൈ ഒന്നിനകം വേര്‍തിരിക്കണം

കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രതിരോധ/സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഓട്ടോറിക്ഷകളിലും ടാക്‌സി വാഹനങ്ങളിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മധ്യേയുള്ള സ്ഥലം അക്രലിക് ഷീറ്റുകൊണ്ട് കവചം നിര്‍മ്മിച്ച് വേര്‍തിരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.  ഡ്രൈവര്‍ സീറ്റും പാസഞ്ചര്‍ കമ്പാര്‍ട്ട്‌മെന്റും  ജുലൈ ഒന്നിനകം വേര്‍തിരിക്കേണ്ടതാണ്.  ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയും സമ്പര്‍ക്ക/സമൂഹ വ്യാപനം ഒഴിവാക്കുന്നതിനുമാണിത്.  തുടര്‍ന്നുള്ള വാഹന പരിശോധനയില്‍ കവചമില്ലാതെ ഓടുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു

 

ജി ഫോം സമര്‍പ്പിക്കണം

ലോക്ക് ഡൗണ്‍ സമയത്ത് ജൂണ്‍ 30 വരെ ജി ഫോം നല്‍കിയ വാഹന ഉടമകള്‍ തുടര്‍ന്നും വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ ജൂലൈ  ഒന്നിന് മുമ്പ്  നേരിട്ടോ ഓണ്‍ലൈനായോ ഫീസ് അടച്ചോ പുതിയ ജി ഫോം സമര്‍പ്പിക്കേണ്ടതാണ്.  ഒരു വര്‍ഷത്തേക്ക് അല്ലാതെ ഒന്നിലധികം ത്രൈമാസത്തേക്ക് അപേക്ഷ നല്‍കിയവരും പുതിയ അപേക്ഷ നല്‍കേണ്ടതാണ്.  ഫോണ്‍: 0497 2700566.

വിദ്യാകിരണം, വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ ( സര്‍ക്കാര്‍, എയ്ഡഡ്) സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാകിരണം പദ്ധതിയിലേക്കും ഒമ്പത് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാജ്യോതി പദ്ധതിയിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബിപിഎല്‍ കാര്‍ഡ്/ വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, അംഗപരിമിത തിരിച്ചറിയല്‍ കാര്‍ഡ്, അപേക്ഷകന്റെ പേരിലുള്ള ഐഎഫ്എസ് കോഡ് രേഖപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.  വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവയുടെ ബില്ല്  ഹാജരാക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ഫോണ്‍: 04972 712255.

ക്വട്ടേഷന്‍ ക്ഷണിച്ചു

 

തലശ്ശേരി ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക്  തപാല്‍ ഉരുപ്പടികള്‍ കൊണ്ടുപോകുന്നതിന് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടറുകള്‍ ജൂലൈ ഏഴിന് രണ്ട്  മണിക്ക് മുമ്പായി http://eprocure.gov.in ല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം

date