Post Category
ആര്‍.ടി. ഓഫീസിലേക്കുള്ള അപേക്ഷകള്‍ കളക്ടറേറ്റ് കവാടത്തിലെ പെട്ടിയില്‍ നിക്ഷേപിക്കാം
കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ ഇനി മുതല്‍ കളക്ടറേറ്റിന്‍റെ പ്രധാന കവാടത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഇ-ടോക്കണ്‍ ഉള്ളവര്‍ക്കു മാത്രമാണ് ഓഫീസില്‍ പ്രവേശനം അനുവദിക്കുക.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് പെട്ടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
സംശയ നിവാരണത്തിന് 0481 2560429, 8547639144, 8281786064, 8547639005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. ഈ മെയില്‍ - kl05.mvd@kerala.gov.in..
date
- Log in to post comments