ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണം
കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു.ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണണം.
മാസ്ക് ഉപയോഗിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. അനാവശ്യമായി പൊതുസ്ഥലങ്ങളില്‍ പോകുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം.
വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ഉടമകളും ജനങ്ങളും ശ്രദ്ധിക്കണം. രാത്രി ഒന്‍പതിനു ശേഷം യാത്രയ്ക്ക് കര്‍ശന നിയന്ത്രണമുണ്ട്. ഈ സമയക്രമം പാലിക്കാന്‍ കഴിയുന്ന രീതിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും അണുനശീകരണത്തിനും നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ നിലവിലുള്ള മാര്‍ ഗനിര്‍ദേശങ്ങള്‍ പാലിക്കണം. മാസ്ക് ഇല്ലാത്തവര്‍ക്ക് പിഴ ഈടാക്കുന്നത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കാനും യോഗം തീരുമാനിച്ചു.
- Log in to post comments