Skip to main content

പ്രളയത്തെ അതിജീവിച്ചു കുട്ടനാട് നേടിയത് നൂറു മേനി ജയം 

 

ആലപ്പുഴ : കഴിഞ്ഞവർഷവും ഉണ്ടായ  പ്രളയത്തെ അതിജീവിച്ച് മിന്നുന്ന വിജയമാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ല നേടിയത്. സംസ്ഥാന തലത്തില്‍ 100 ശതമാനം വിജയം നേടുന്ന ഏക വിദ്യാഭ്യാസ ജില്ലയാണ് കുട്ടനാട്.   കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 2106 വിദ്യാർത്ഥികളും ഉപരിപഠനത്തിനു യോഗ്യത നേടിക്കൊണ്ട്  100 ശതമാനം വിജയമാണ്  കരസ്ഥമാക്കിയത്. ഇതിൽ 170  വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസും നേടി. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 6299 വിദ്യാർത്ഥികളിൽ 6261 പേരും ആലപ്പുഴയിൽ പരീക്ഷ എഴുതിയ 6314 ൽ 6292 വിദ്യാർത്ഥികളും, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ആകെ പരീക്ഷ എഴുതിയ 7307 വിദ്യാർത്ഥികളിൽ 7273 പേരും ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. 806 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മാവേലിക്കര വിദ്യാഭ്യാസ ജില്ലയാണ് എ പ്ലസ് നേട്ടത്തിൽ ജില്ലയിൽ  ഒന്നാമത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികൾ, സമഗ്ര ശിക്ഷ കേരള ആലപ്പുഴ, കൈറ്റ്, അഗ്നിശമന സേനാംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ സന്നദ്ധ സംഘടനകൾ ,വാളണ്ടിയർമാർ, സ്കൂൾ എസ്.എം.സി ,പി.ടി.എ അംഗങ്ങൾ,എന്നീവരുടെ ആത്മാർത്ഥമായ സഹകരണത്തോടെ കോവിഡ് നിയമങ്ങൾ പൂർണമായും പാലിച്ചാണ് ധാരാളം പ്രതിസന്ധികളെ തരണം ചെയ്താണ് മൂന്നു  പരീക്ഷകൾ നടന്നത്.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുഴുവൻ സ്കൂളുകളിലും കഴിഞ്ഞ വർഷത്തെക്കാളും വിജയശതമാനം കൂടിയിട്ടുണ്ട്. ഈ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ പരീക്ഷ സുഗമമായി എഴുതാൻ കുട്ടികളെ സജ്ജമാക്കിയ മുഴുവൻ  രക്ഷിതാക്കളെയും, വിദ്യാഭ്യാസ സ്നേഹികളെയും, പരീക്ഷ നടത്തിപ്പിന്  യാത്രാബുദ്ധിമുട്ട് സഹിച്ച് എത്തിയ മുഴുവൻ അധ്യാപകരെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നനും  അഭിനന്ദിച്ചു.

date