Skip to main content

പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു

 

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍  പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു. കുഞ്ഞിപ്പള്ളി, അഴിയൂര്‍ ചുങ്കം, മുക്കാളി എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. അല്‍ ഹിക്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ  സാമ്പത്തിക സഹായത്തോടെയാണ് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. മൂന്നര  അടി വീതിയും ആറടി ഉയരവുമുള്ള ടോള്‍ ബൂത്തില്‍  ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ നിക്ഷേപിക്കാന്‍ ദ്വാരവും ക്രമീകരിച്ചിട്ടുണ്ട്. ഓരോ യൂണിറ്റിനും 30,000 രൂപയാണ് ചിലവ്. പ്ലാസ്റ്റിക് ടോള്‍ബൂത്ത് അടച്ചുറപ്പുള്ളതും  മഴ കൊള്ളാത്തതും  ലോക്ക് സൗകര്യമുള്ളതുമാണ്. ഹരിത കര്‍മ്മ സേന ക്കാണ് പരിപാലനത്തിന്റെ  ചുമതല.

 

പഞ്ചായത്ത് പ്രസിഡണ്ട് വി.പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീബ അനില്‍,  ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന കല്ലേരി,  പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, മെമ്പര്‍ പി.പി.  ശ്രീധരന്‍, അല്‍ ഹിക്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മൊയ്തു കുഞ്ഞിപ്പള്ളി,  ഹരിതകര്‍മ്മസേന ലീഡര്‍ ഷിനി എ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

date