Post Category
ഷോക്കേറ്റ് മരിച്ച വ്യക്തികളുടെ കുടുംബത്തിന് സഹായം നല്കി
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷോക്കേറ്റ് മരിച്ച ഒന്നാം വാര്‍ഡിലെ തെക്കേ മരുന്നറക്കല്‍ സഹലിന്റെ പിതാവ് സലീമിനും പതിനെട്ടാം വാര്‍ഡിലെ നെല്ലോളി ഇര്‍ഫാന്റെ മാതാവ് റാബിയക്കും പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയില്‍നിന്ന് 25,000 രൂപ വീതം നല്കി. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന് വീടുകളിലെത്തി തുക കൈമാറി. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, മെമ്പര്‍ സാഹിര്‍ പുനത്തില്‍ എന്നിവരും പങ്കെടുത്തു.
date
- Log in to post comments