Skip to main content

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം

 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിലെ തൊഴില്‍ നഷ്ടമായ മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ ധനസഹായത്തിന് http://boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷിക്കാം. പഴയ പദ്ധതികളായ കൈ തൊഴിലാളി, വിദഗ്ധ തൊഴിലാളി, ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍, ഗാര്‍ഹിക തൊഴിലാളി, അലക്ക് തൊഴിലാളി, ക്ഷേത്ര ജീവനക്കാര്‍ എന്നീ ക്ഷേമപദ്ധതിയില്‍ അംഗത്വം നേടിയവര്‍ക്കും കൃത്യമായി മാസവരി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0491-2505358.

date